വാർഷികാഘോഷവും അവാർഡ് ദാനവും

മേലാറ്റൂർ: റഹ്മ സ്‌പെഷൽ സ്‌കൂൾ വാഷികാഘോഷവും പത്താം ക്ലാസ്, പ്ലസ്ടു തുല്യത പരീക്ഷകളിൽ വിജയിച്ച 12 പേർക്കുള്ള അവാർഡ് ദാനവും നജീബ് കാന്തപുരം എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ അജിത ആലിക്കൽ, വി.ഇ. ശശിധരൻ, പി.ടി.എ പ്രസിഡന്‍റ്​ പി. മുഹ്സിൻ, എം.ടി.എ പ്രസിഡന്റ് ജിഷ, സൽമാൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടി കെ. ഷീജ സ്വാഗതവും കോഓഡിനേറ്റർ കെ.വി. അബ്ദുന്നൂർ നന്ദിയും പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായി. mc mltr 1 rahma school മേലാറ്റൂർ റഹ്മ സ്‌പെഷൽ സ്‌കൂൾ വാഷികാഘോഷം നജീബ് കാന്തപുരം എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.