കോട്ടക്കൽ പൂരം ആഘോഷമാക്കി കുരുന്നുകൾ കോട്ടക്കൽ: വിശ്വംഭരക്ഷേത്രോത്സവവും എഴുന്നള്ളത്തും പഞ്ചവാദ്യവും കൺനിറയെ കണ്ട് കുരുന്നുകൾ. കോട്ടക്കൽ നഗരസഭയിലെ 38 അംഗൻവാടിയിലെ പ്രീ സ്കൂൾ കുട്ടികളും അമ്മമാരും അംഗൻവാടി പ്രവർത്തകരുമാണ് കോട്ടക്കൽ പൂരം കാണാൻ കൈലാസ മന്ദിരത്തിലെത്തിയത്. ഉത്സവങ്ങൾ എന്ന തീമിനെ ആസ്പദമാക്കിയുള്ള പ്രീ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻ കുട്ടി വാര്യർ കുട്ടികളെ സ്വീകരിച്ചു. നാടിന്‍റെ ഉത്സവം കാണാൻ ആദ്യമായി എത്തിയ കുരുന്നുകളേയും നേതൃത്വം നൽകിയവരെയും അദ്ദേഹം അഭിനന്ദിച്ചു. വിശ്വംഭര ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ചാക്യാർകൂത്ത്, ആന എഴുന്നള്ളിപ്പ്, മേളം, കഥകളി വേഷം, മുത്തുക്കുട, ചെണ്ട, കുഴൽ, ആലവട്ടം എന്നിവ കുട്ടികൾക്ക് നേരിട്ട് കാണാനും പരിചയപ്പെടാനും അവസരമൊരുക്കി. ആര്യവൈദ്യശാല മെറ്റീരിയൽ സീനിയർ മാനേജർ ഷൈലജ മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, എം.ടി. രാമകൃഷ്ണൻ, കെ. കൃഷ്ണ, പി. വനജ, കെ. ഗിരിജ, ടി.പി. ഷീജ, കെ.കെ. റൈഹാനത്ത്, കെ. കൃഷ്ണകുമാരി, കെ. രാജശ്രീ, വി. ശ്യാമളവല്ലി, എം. വിജയ, കെ. രമണി എന്നിവർ നേതൃത്വം നൽകി. പടം / കോട്ടക്കൽ പൂരം കാണാനെത്തിയ അംഗൻവാടി കുരുന്നുകൾക്കൊപ്പം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ KTKL 301
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.