ചേലേമ്പ്രയിൽ കുടുംബശ്രീ ഹോം ഷോപ്പിന് തുടക്കം ചേലേമ്പ്ര: കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന ഹോം ഷോപ്പ് പദ്ധതി ചേലേമ്പ്രയിൽ തുടക്കമായി. ഉദ്ഘാടനവും ആദ്യ വിൽപനയും പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല നിർവഹിച്ചു. കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപന്നങ്ങൾ വനിതകൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനായി 17 വനിതകൾക്ക് ഡ്രൈവിങ് ഉൾപ്പെടെ പരിശീലനവും നൽകി. തൊഴിൽരഹിതരായ വനിതകൾക്ക് സ്ഥിരം വരുമാന മാർഗം നേടാൻ ഇതുവഴി സാധിക്കും. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഫ്സത്ത് ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, സമീറ, അംഗങ്ങളായ കെ.എൻ. ഉദയകുമാരി, എം. പ്രതീഷ്, അസീസ് പാറയിൽ, അനിത സുനി, സി.ഡി.എസ് പ്രസിഡന്റ് കെ.ആർ. മിനി, ചേലേമ്പ്ര സി.എൽ.സി രമ്യ രാജേഷ് എന്നിവർ സംസാരിച്ചു പടം.MT vlkn 3 ഫോട്ടോ. ചേലേമ്പ്രയിൽ കുടുംബശ്രീ ഹോം ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.