ഗതാഗത നിയന്ത്രണം

വടക്കാഞ്ചേരി: വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ ടാറിങ് പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഏഴ്​ മുതൽ അതാത് ദിവസത്തെ ടാറിങ് കഴിയുന്ന സമയം വരെ ഏർപ്പെടുത്തും. തൃശൂർ ഭാഗത്തുനിന്ന്​ വാഴക്കോട് എത്തി ചേലക്കര, ആലത്തൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും (റൂട്ട് ബസുകൾ ഒഴികെ) മുള്ളൂർക്കര, വെട്ടിക്കാട്ടിരി, പാഞ്ഞാൾ വഴി മണലാടി അല്ലെങ്കിൽ കിള്ളിമംഗലം വഴി തിരിഞ്ഞുപോകണം. ചേലക്കര ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾക്ക് സാധാരണ പോലെ പോകാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.