'ഇ വേ ബിൽ ഉപേക്ഷിക്കണം'

'ഇ-വേ ബിൽ ഉപേക്ഷിക്കണം' മലപ്പുറം: ആഭരണ വ്യാപാര രംഗത്തെ പരിഷ്കരിച്ച നികുതി നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും വ്യാപാര മേഖലയെ അവതാളത്തിലാക്കുന്ന ഇ-വേ ബിൽ ഉപേക്ഷിക്കണമെന്നും ഗോൾഡ് ആൻഡ്​​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ മീറ്റ് ഉദ്​ഘാടനം ​ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ പി.ടി. അബ്ദുറഹ്​മാൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. അക്ബർ, സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ പി.കെ. അയമു ഹാജി, എൻ.ടി.കെ. ബാപ്പു, എൻ.വി. പ്രകാശ്, കെ.വി.എം. കുഞ്ഞി, കെ.ടി. അബൂബക്കർ, എം.സി. റഹീം, സി.ടി. അബ്ദുൽ അസീസ്, എം. അലവിക്കുട്ടി, എ.എൻ.കെ. ഹംസ, പി. നാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.