സില്‍സില നൂരിയ്യ സ്ഥാനീയന്​ സ്വീകരണം നല്‍കും

കൊണ്ടോട്ടി: സില്‍സില നൂരിയ്യയുടെ പുതിയ സ്ഥാനീയനായി ചുമതലയേറ്റ അഹ്​മദ് മുഹിയുദ്ദീന്‍ നൂരിശസാനി ജീലാനിക്ക് ശനിയാഴ്ച രാവിലെ 7.30ന് കൊണ്ടോട്ടിയില്‍ സ്വീകരണം നൽകുമെന്ന്​ സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സില്‍സില നൂരിയ്യ കേരളയുടെ നേതൃത്വത്തിലാണ് പരിപാടി. ഹൈദരാബാദില്‍നിന്ന്​ കരിപ്പൂരിലെത്തുന്ന ​അദ്ദേഹത്തെ കൊണ്ടോട്ടി ഖാന്‍ഖാഹിലേക്ക് ആനയിക്കും. ഖാന്‍ഖാഹിനോടനുബന്ധിച്ച് നിര്‍മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സില്‍സില നൂരിയ കേരള പ്രസിഡന്റ് യൂസുഫ് നിസാമിഷാ സൂരി, അലവി മുസ്​ലിയാര്‍, ടി.പി. മുനീറുദ്ദീന്‍ നൂരി, പി.ടി. സൈന്‍ ബാഖവി, നാനാക്കല്‍ മുഹമ്മദ്, കെ. ശംസുദ്ദീന്‍ ആരിഫി, അഷ്‌റഫ് ബിന്‍ അലി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.