അധ്യാപക പരിശീലന കേന്ദ്രങ്ങളിലും ഇനി എന്‍.എസ്.എസ് യൂനിറ്റ്​

കൊണ്ടോട്ടി: അധ്യാപക പരിശീലന കേന്ദ്രങ്ങളുള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നാഷനല്‍ സർവിസ് സ്‌കീം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. പരിശീലന കേന്ദ്രങ്ങളിലെ ആദ്യ എന്‍.എസ്.എസ് യൂനിറ്റ് കൊണ്ടോട്ടി ഇ.എം.ഇ.എ ട്രെയിനിങ്​ കോളജില്‍ ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി ഉദ്ഘാടനം ചെയ്തു. ഒ.കെ. ഹഫ്‌സമോള്‍, ഡോ. അബ്ദുല്‍ ഖാദര്‍ പറമ്പത്ത്, പി.വി. മായ, ഡോ. ചന്ദ്രന്‍ നായര്‍, ഷാഫി കളത്തിങ്ങല്‍, വി. സുബ്രഹ്മണ്യന്‍, നമിത എന്നിവര്‍ സംസാരിച്ചു. പടം m3 kdy 2 nss: കൊണ്ടോട്ടി ഇ.എം.ഇ.എ ട്രെയിനിങ്​ കോളജില്‍ ആരംഭിച്ച എന്‍.എസ്.എസ് യൂനിറ്റ് കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.