'സന്തോഷാരാവ'ത്തിന് സമാപനം

'സന്തോഷാരാവ'ത്തിന് സമാപനം മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രചാരണാർഥം സംഘടിപ്പിച്ച 'സന്തോഷാരവം' വിളംബര ജാഥ സമാപിച്ചു. മൂന്നുദിവസം നീണ്ട ജാഥ ജില്ലയിലാകെ പര്യടനം നടത്തിയ ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സമാപന സമ്മേളനം യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ വി.ആർ. പ്രേമംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ എ. ശ്രീകുമാര്‍, സെക്രട്ടറി എച്ച്.പി. അബ്ദുല്‍ മഹ്‌റൂഫ്, മുന്‍ ഇന്ത്യന്‍ താരം യു. ഷറഫലി, മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ ആസിഫ് സഹീര്‍, സുഷാന്ത് മാത്യു, ഷാഹിദ് നെല്ലിപറമ്പൻ, അഡ്വ. ടോം കെ. തോമസ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഋഷികേഷ് കുമാര്‍, സി. സുരേഷ്, എ. നാസര്‍, കെ. മനോഹരകുമാര്‍, വാർഡ് കൗണ്‍സിലർ അഡ്വ. പ്രേമ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ നിന്നാരംഭിച്ച വിളംബര ജാഥ ബോയ്സ് ഗ്രൗണ്ടിൽ സമാപിച്ചു. തുടര്‍ന്ന് മഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. തുടർന്ന് ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. m3 samapanam : സന്തോഷ് ട്രോഫി പ്രചാരണാർഥം സംഘടിപ്പിച്ച 'സന്തോഷാരവം' വിളംബര ജാഥയുടെ സമാപനം മഞ്ചേരിയിൽ യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.