കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ പ്രകടനം

കെ-റെയിൽ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ പ്രകടനം തവനൂർ: കെ-റെയിൽ വിരുദ്ധ ജനകീയ സമിതി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കാർഷിക കോളജിന് മുന്നിൽനിന്ന്​ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അമ്മായത്തറ, അയങ്കലം, കല്ലൂർ വഴി മറവഞ്ചേരിയിൽ സമാപിച്ചു. കെ. രാമകൃഷ്ണൻ, കെ.കെ. അബ്ദുൽ ലത്തീഫ്, എ.പി. സദാനന്ദൻ, പി. ശിഹാബ് തങ്ങൾ, മുഹമ്മദ് അയങ്കലം, മുസ്തഫ, നൗഷാദ്, റാഫി അയങ്കലം, ടി. മുത്തു, ആർ.കെ. നൗഷാദ്, സി.എം. അക്ബർ, സി. സുനിത, ബിന്ദു, കെ.വി. പദ്മജ, മായ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. Photo: MP KTPM കെ-റെയിൽ വിരുദ്ധ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.