ചങ്ങരംകുളം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനത്തെ കടക്കെണിയിലാഴ്ത്തുന്ന പദ്ധതിയിൽനിന്നും പിൻവാങ്ങുക, സർവേയുടെ പേരിലുള്ള പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ ആലങ്കോട് മാമാണിപ്പടിയിൽ സമര സംഗമം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ അശ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ, സിദ്ദീഖ് പന്താവൂർ, അഡ്വ. എ.എം. രോഹിത്ത്, ശംസു കല്ലാട്ടയിൽ, മുസ്തഫ വടമുക്ക്, അനന്തകൃഷ്ണൻ മാസ്റ്റർ, വി.വി. ഹമീദ്, പി.പി. യൂസഫലി, പി.ടി. കാദർ, കെ.സി. ശിഹാബ്, ഷബീർ ബിയ്യം എന്നിവർ സംസാരിച്ചു. ഫോട്ടോ - സിൽവർ ലൈൻ വിരുദ്ധ സമരം ഡി.സി.സി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.