എരുമപ്പെട്ടിയിൽ സമ്മർ ഫുട്ബോൾ ക്യാമ്പ് ശനിയാഴ്ച ആരംഭിക്കും

സമ്മർ ഫുട്ബാൾ ക്യാമ്പ് നാളെ തുടങ്ങും എരുമപ്പെട്ടി: വെഫ കേരള ഫുട്ബാൾ അക്കാദമിയും സെന്‍റ്​. തോമസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബാൾ ക്യാമ്പ് ഏപ്രിൽ രണ്ടുമുതൽ എരുമപ്പെട്ടി യുനൈറ്റഡ്​ സ്പോർട്സ് ഹബ്ബിൽ ആരംഭിക്കും. ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡേവിസ് മൂക്കൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് മെംബർ ജലീൽ ആദൂർ മുഖ്യാതിഥി ആയിരിക്കും. മികച്ച ഫുട്ബാൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെഫ കേരള ഫുട്ബാൾ അക്കാദമിയിൽ നിലവിൽ നൂറിലധികം കുട്ടികൾ പരിശീലനം നടത്തുന്നുണ്ട്. ജൂനിയർ ഇന്ത്യ ഫുട്ബാൾ ടീം മുൻ അസി. കോച്ചും സന്തോഷ് ട്രോഫി അസിസ്റ്റൻറ് കോച്ചുമായിരുന്ന കെ.കെ. ഹമീദിന്‍റെ നേതൃത്വത്തിലാണ് അക്കാദമിയിൽ പരിശീലനം നൽകുന്നത്. ഏപ്രിൽ രണ്ടുമുതൽ മേയ് 30 വരെയായിരിക്കും സമ്മർ ഫുട്ബാൾ ക്യാമ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.