പുതിയ മദ്യനയം ജനദ്രോഹകരം -കേരള മദ്യനിരോധന യുവജന വേദി

തിരൂർ: സമൂഹത്തിൽ വർധിക്കുന്ന മദ്യാസക്തി മദ്യവർജനത്തിലൂടെ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കുകയും മദ്യ വർജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ സർക്കാറിന്‍റെ പുതിയ മദ്യനയം ജനദ്രോഹകരമാണെന്ന് കേരള മദ്യനിരോധന യുവജന വേദി സംസ്ഥാന ഓർഗനൈസർ അൻവർ സാദത്ത്‌ ചോമയിൽ പറഞ്ഞു. പുതിയ മദ്യനയം നിലവിൽ വരുന്ന ഏപ്രിൽ ഒന്നിന് ജില്ലയിൽ കരിദിനമായി ആചരിക്കുമെന്നും അൻവർ സാദത്ത്‌ വ്യക്തമാക്കി. യോഗത്തിൽ ജില്ല യുവജനവേദി പ്രസിഡന്റ് നിഷാദ് മടപ്പള്ളി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.