ഗുരുവായൂര്‍: വജ്രജൂബിലി ഫെലോഷിന്‍റെ ഭാഗമായുള്ള നഗരസഭയില്‍ ആരംഭിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് വിനീഷ് മണി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സായിനാഥന്‍, കൗണ്‍സിലര്‍ രേണുക ശങ്കര്‍, ആതിര, ശരണ്യ എന്നിവര്‍ സംസാരിച്ചു. മോഹിനിയാട്ടം, കര്‍ണാടക സംഗീതം, മ്യൂറല്‍ പെയിന്‍റിങ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ബ്രഹ്മകുളം വി.ആര്‍.എ.എം.എം.എച്ച്.എസ്.എസ്, കാരയൂര്‍ ജി.എല്‍.പി സ്കൂള്‍, ഗുരുവായൂര്‍ ജി.യു.പി സ്കൂള്‍, ചാവക്കാട് ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരിശീലനം. നിലവില്‍ 180 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷഫോറം നഗരസഭ ഓഫിസില്‍നിന്നും കൗണ്‍സിലര്‍മാരില്‍നിന്നും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.