എരുമപ്പെട്ടി: രാത്രിയിൽ നാസിക്ക് ഡോൾ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലും സംഘട്ടനം. മൂന്നുപേർക്ക് പരിക്ക്. ഏഴുപേർ അറസ്റ്റിൽ. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ കോറോത്ത് വീട്ടിൽ അനൂപ് (36), യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കുട്ടഞ്ചേരി നടുവിൽപുരയ്ക്കൽ ഷനിൽ (31), കുട്ടഞ്ചേരി നടുവിൽപുരയ്ക്കൽ അഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി തെന്നംപ്പാറ വീട്ടിൽ അമീർ (25), ഉമിക്കുന്ന് കോളനിയിലെ ചീരാത്ത് വീട്ടിൽ വിഷ്ണു (28), ഒറുവിൽ വീട്ടിൽ ശ്രീകാന്ത് (28), വടക്കൻ വീട്ടിൽ ദേവക് (18), കുന്നത്തേരി പുത്തൻപുരയിൽ ഷെമീർ (27), എരുമപ്പെട്ടി കേളംപുലാക്കൽ ഷെഫീർ (28), എരുമപ്പെട്ടി അള്ളന്നൂർ വീട്ടിൽ സുജിത്ത് (31) എന്നിവരെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. എരുമപ്പെട്ടി കോളനിയില്‍ ഒരു വിഭാഗം രാത്രിയിൽ നാസിക് ഡോള്‍ - തമ്പോലം പരിശീലനം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മേഖലയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇത് സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവിഭാഗവും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തുകയും ഇവിടെവച്ച് വീണ്ടും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. കുന്നംകുളം അഡീഷനല്‍ എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. ആശുപത്രിയിൽ സംഘട്ടനം നടത്തിയതിന് അഞ്ച് പേർക്കെതിരെ കുന്നംകുളം പൊലീസും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.