സർഗാത്മക പ്രതിരോധം തീർത്ത് പൊതുപണിമുടക്ക്

Lead Package പൊന്നാനി: കടകളടപ്പിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയുമുള്ള ഹർത്താലുകളും പണിമുടക്കുകളുമാണ് മലയാളിക്ക് ശീലം. എന്നാൽ, സമരത്തിന്റെ രൂപം മാറുന്ന കാലത്ത് പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും സർഗാത്മകതയുടെ പ്രതിരോധം തീർത്താണ് ട്രേഡ് യൂണിയന്‍റെ പണിമുടക്ക് ഇത്തവണ വ്യത്യസ്തമായത്. നാളുകളായി പ്രതിഷേധ സമരങ്ങളുടെയെല്ലാം ഭാവവും കോലവും മാറ്റുകയാണ്. കേട്ടുപഴകിയ മുദ്രാവാക്യങ്ങൾക്ക് പുറമെ സർഗാത്മകതയുടെ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയരുന്നത്. പൊന്നാനിയിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പണിമുടക്കും അത്തരമൊരു കാഴ്ചയായി മാറി. സഹൃദയരായ കലാകാരൻമാർ കൂടിയാണെന്ന്​ ബോധ്യപ്പെടുത്തി പടപ്പാട്ടുകളും നാടൻ പാട്ടുകളും ആലപിച്ചാണ് രാഷ്ട്രീയക്കാർ പണിമുടക്കിനെ വ്യത്യസ്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.