ആംബുലൻസ് രണ്ട് ബൈക്കുകളിൽ ഇടിച്ച് അപകടം

മഞ്ചേരി: ആംബുലൻസ് രണ്ട് ബൈക്കുകളിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പയ്യനാട് കെ.സി.ജെ.എം യതീംഖാനയിലെ അധ്യാപകനായ പിലാക്കൽ റസാഖ് മുസ്​ലിയാർ (57), പാണ്ടിക്കാട് സ്വദേശി ആബിദ് (31) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 4.50ന് കുട്ടിപ്പാറ അത്താണിക്കലിലാണ് അപകടം. റസാഖ് മുസ്​ലിയാർ ഓടിച്ച സ്കൂട്ടർ റോഡിൽനിന്ന്​ എതിർദിശയിലേക്ക് തിരിച്ചപ്പോൾ പിന്നിൽ വന്ന ആംബുലൻസ് സ്കൂട്ടറിലും പിന്നീട് പാണ്ടിക്കാട് ഭാഗത്തുനിന്നു വരുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റസാഖ് മുസ്​ലിയാരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആബിദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.