ബ്രിട്ടനിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മലയാളിക്ക്​ ജയം

കാവനൂർ: ഇംഗ്ലണ്ടിലെ നോർത്താംസ്റ്റ​ൺ യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്​സ് യൂനിയൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ്​ സ്ഥാനത്തേക്ക് മത്സരിച്ച കാവനൂർ സ്വദേശിക്ക് വിജയം. കാവനൂർ വാക്കാലൂർ സ്വദേശിയായ ഇരുമ്പടശ്ശേരി അബ്ദുൽ റഷീദ്-സൗദ ബീവി ദമ്പതികളുടെ മകനായ മുഹമ്മദ് അഫ്‌സലാണ്​ (22) പോർചുഗീസ് എതിരാളിയായ സീനിയർ വിദ്യാർഥി പോളിനെ പിന്തള്ളി വിജയം നേടിയത്​. കഴിഞ്ഞ മാസമാണ് അഫ്‌സൽ എം.ബി.എ പഠിക്കാനായി യു.കെയിലെത്തുന്നത്. ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കൊണ്ടോട്ടി ഇ.എം.ഇ.എ, കോഴിക്കോട് ജെ.ഡി.ടി ഇസ്​ലാം കോളജ് എന്നിവിടങ്ങളിലും പഠിച്ചു. സഹോദരങ്ങൾ: ഹന റഷീദ്, അഫ്ന റഷീദ്, അസ്‌വ റഷീദ് ആർസിലാൻ. ഫോട്ടോ: മുഹമ്മദ് അസ്‌ലം ഫോട് ടോ നെയിം:ME ARKD AFASAL UK NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.