ഉർദു കവിത സമാഹാരവുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പൂക്കോട്ടൂര്‍: ഉര്‍ദു ഭാഷാ സാഹിത്യത്തില്‍ പുത്തന്‍ പ്രതീക്ഷയേകി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കവിത സമാഹാരം. പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി അമീറ എഴുതിയ കവിതകള്‍ 'സഹേലി' എന്നപേരിലാണ് സമാഹാരമായാണ് പുറത്തിറങ്ങിയത്. സ്വര്‍ഗമാണ് വീട്, ഉമ്മ, എന്റെ ഗ്രാമം, കൊറോണക്കാലം, കൂട്ടുകാരി, പ്രകൃതി, എന്റെ ഇന്ത്യ, പുസ്തകം തുടങ്ങിയ പത്തോളം കവിതകളാണ് സമാഹാരത്തിലുള്ളത്. കുട്ടികളുടെ ലൈബ്രറി പുസ്തകത്തിലേക്ക് കവിതകളെഴുതിയാണ് അമീറയുടെ തുടക്കം. തുടർന്ന് അധ്യാപകരുടെ പ്രോത്സാഹനത്തിൽ കൂടുതൽ രചനകൾ നടത്തുകയായിരുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ത്തന്നെ തെരഞ്ഞെടുത്ത രചനകള്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തിലെ ഉര്‍ദു ക്ലബാണ് പുസ്തകം പുറത്തിറക്കിയത്. വള്ളുവമ്പ്രം ഇടത്തൊടി സുലൈമാന്‍, ഹാഷിറ ദമ്പതികളുടെ മകളാണ് അമീറ. ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈദ പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എന്‍.എം. റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്‍ റസാഖ്, പ്രിന്‍സിപ്പല്‍മാരായ രാധിക ദേവി, വി. നിഷ, പ്രഥമാധ്യാപിക എന്‍. ലൈല, രവീന്ദ്രന്‍, ഹസനുദ്ദീന്‍, എം.സി. അബൂബക്കര്‍, ടി. സുബ്രഹ്മണ്യന്‍, കെ. സുബ്രഹ്മണ്യന്‍, എ. സാവിത്രി, കെ. മുജീബ്, കെ. സഫിയ തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 2 prakasanam: പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി അമീറ രചിച്ച ഉർദു കവിത സമാഹാരം ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.