നവീകരിച്ച പാലക്കുളം - മംഗലശ്ശേരി റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച പാലക്കുളം -മംഗലശ്ശേരി റോഡ് നാടിന് സമർപ്പിച്ചു മഞ്ചേരി: നഗരസഭയിലെ പാലക്കുളം - മംഗലശ്ശേരി റോഡിന്‍റെ ആദ്യഘട്ട നവീകരണം പൂർത്തിയായി. കോൺക്രീറ്റ്​ ചെയ്ത റോഡിന്‍റെ ഉദ്​ഘാടനം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ നാടിന് സമർപ്പിച്ചു. നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണിത്. കുത്തുകൽ മുതൽ മംഗലശ്ശേരി വരെ ആറ് വാർഡുകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. വണ്ടൂർ ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയായ ഈ റോഡ്​ ഏറെക്കാലമായി തകർന്നുകിടക്കുകയായിരുന്നു. ജല അതോറിറ്റി പൈപ്പ്​ലൈൻ മാറ്റിസ്ഥാപിക്കുന്നതിനായി റോഡ് കീറിയതോടെ ദുരിതം ഇരട്ടിയായി. ഇതിനു പരിഹാരം കാണാനാണ് കോൺക്രീറ്റ്​ ചെയ്തത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10​ ലക്ഷം രൂപയും, മഞ്ചേരി നഗരസഭയുടെ ടൈഡ് ഫണ്ടിൽ നിന്ന് ഡ്രൈനേജ് നിർമാണത്തിന് 26 ലക്ഷം രൂപയും ചെലവഴിച്ചാണ് ഈ റോഡിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്​. വൈകാതെ ഇതും ഉദ്​ഘാടനം ചെയ്യും. ഉദ്​ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരം സമിതി ചെയർപേഴ്സൻ വല്ലാഞ്ചിറ ഫാത്തിമ, പ്രതിപക്ഷ നേതാവ് സാജിത് ബാബു, കൗൺസിലർമാരായ മാടായി റിയാസ് ബാബു, അഷ്റഫ് കാക്കേങ്ങൽ, മേച്ചേരി ഉസൈൻ ഹാജി, എം.കെ മുനീർ, മുൻ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, അജ്മൽ സുഹീദ്, വല്ലാഞ്ചിറ സക്കീർ, പേരാപുറം റഷീദ്, മാടായി ബീരാൻകുട്ടി, പാലക്കുളം മഹല്ല് ഖാദി അബ്ദുല്ല മുസ്‌ലിയാർ, വി. ആലിപ്പ മാസ്റ്റർ, അലവിക്കുട്ടി പുല്ലാര, വല്ലാഞ്ചിറ വലിയ മുഹമ്മദാലി, യൂസഫ് വല്ലാഞ്ചിറ, വി.എം സാജറുദ്ദീൻ മൊയ്തു, റഷീദ് വല്ലാഞ്ചിറ, കട്ടക്കാടൻ ഹൈദരാലി, മുജീബ് കടൂരൻ എന്നിവർ പങ്കെടുത്തു. റോഡിന്റെ വീതി കൂട്ടാൻ സൗജന്യമായി സ്ഥലം അനുവദിച്ച ചൂരപിലൻ സമദ്, പൂഴികുത്തു അബ്ദുൽ നാസർ, കുരിക്കൾ ഇസ്ഹാക്ക് എന്നിവരെ എം.എൽ.എ അഭിനന്ദിച്ചു. me Manga road: നവീകരിച്ച മംഗലശ്ശേരി -പാലക്കുളം റോഡ്​ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.