ഹൈദരലി തങ്ങൾ സ്മാരക ബ്ലോക്ക്‌ തുറന്നു

ഡയാലിസിസ് സെന്ററിൽ കൊണ്ടോട്ടി: ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെന്ററിൽ പുതുതായി ആരംഭിച്ച പാണക്കാട് ഹൈദരലി തങ്ങള്‍ ബ്ലോക്ക് ഉദ്ഘാടനവും ഓട്ടിസം, ഭിന്നശേഷി കെയര്‍ ഹോം പ്രഖ്യാപനവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. ആറ് ഡയാലിസിസ് യൂനിറ്റും ഫിസിയോതെറപ്പി സെന്ററും ഉൾപ്പെടുന്നതാണ് പുതിയ ബ്ലോക്ക്‌. ഹൈദരലി ശിഹാബ് തങ്ങള്‍ ബ്ലോക്കിലെ പുതിയ ഡയാലിസിസ് യൂനിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട്​ ലോഞ്ചിങ് പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബഷീറലി ശിഹാബ് തങ്ങള്‍ ഫണ്ട് ഏറ്റുവാങ്ങി. ഡയാലിസിസ് മെഷിന്‍ സ്വിച്ച് ഓണ്‍ മുഈനലി നിർവഹിച്ചു. സോളാര്‍ പദ്ധതി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്. ജോയ്, പി.കെ.സി അബ്ദുറഹ്​മാന്‍, സറീന ഹസീബ്, ഫിറോസ് കുന്നംപറമ്പില്‍, ബി.എസ്.കെ തങ്ങള്‍, ബ്ലോക്ക് പ്രസിഡന്റ് ഷെജിനി ഉണ്ണി, നഗരസഭ ചെയര്‍പേഴ്‌സൻ സി.ടി. ഫാത്തിമത്ത്​ സുഹ്‌റാബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചെമ്പന്‍ മുഹമ്മദലി, പി.കെ. അബ്ദുല്ലക്കോയ, മലയില്‍ അബ്ദുറഹ്​മാന്‍, കെ.കെ. ആലിബാപ്പു, എം. അബൂബക്കര്‍ ഹാജി, ഡയാലിസിസ് സെന്‍റർ സി.ഇ.ഒ പി.വി. മൂസ, ഡയറക്ടര്‍മാരായ പി.വി. ഹസ്സന്‍ സിദ്ദീഖ് ബാബു, പുളിക്കല്‍ റഷീദലി ബാബു, സി.ടി. മുഹമ്മദ്, വി.പി. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. M3 kdy 1 centre: കൊണ്ടോട്ടി ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് കേന്ദ്രത്തിൽ ആരംഭിച്ച ഹൈദരലി തങ്ങൾ സ്മാരക ബ്ലോക്കിലെ ഡയാലിസിസ് യൂനിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.