മുണ്ടമ്പ്രയിൽ 'ആരോഗ്യറാന്തൽ' പദ്ധതിക്ക്​ തുടക്കമായി

'ആരോഗ്യറാന്തൽ' പദ്ധതിക്ക്​ തുടക്കം ജീവിതശൈലി രോഗനിയന്ത്രണമാണ്​ ലക്ഷ്യം അരീക്കോട്: സമ്പൂർണ ജീവിതശൈലി രോഗനിയന്ത്രണത്തിന്‍റെ ഭാഗമായി അരീക്കോട് പഞ്ചായത്തിലെ വലിയ കല്ലുങ്ങലിൽ ആരോഗ്യറാന്തൽ പദ്ധതിക്ക്​ തുടക്കം കുറിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് വ്യത്യസ്ത രീതികളിലുള്ള ബോധവത്കരണം, വാക്കിങ്​ ക്ലബ്, ലാഫിങ് ക്ലബ്, വ്യായാമ പരീശീലനം വിവിധ കായിക മത്സരങ്ങൾ തുടങ്ങി ഒരുവർഷം നീളുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്‌. 14 ക്ലസ്റ്ററായി വിഭജിച്ച് വാർഡിലെ എല്ലാ സ്ഥലങ്ങളിലും പദ്ധതി എത്തിക്കും. കൂടുതൽ പങ്കാളിത്തം ഉണ്ടാകുന്നതിന് വീട്ടുമുറ്റം ക്ലാസുകൾ നടത്തും. എൽ.സി.ഡി പ്രദർശനവും നടത്തും. മലപ്പുറം ജില്ല മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റൻറ് അനിൽകുമാർ പദ്ധതി ഉദ്​ഘാടനം ചെയ്തു. വാർഡ് അംഗം കെ. രതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, ഹെൽത്ത് ഇൻസ്പെക്ടർ സച്ചിദാനന്ദൻ, മുഹമ്മദ്, അബ്ദുറഹ്മാൻ, ജെ.എച്ച്.ഐമാരായ ഉണ്ണികൃഷ്ണൻ, സജി വർഗീസ്, കദീജ, അസ്മാബീവി, ബിന്ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.