ജീവന്‍രക്ഷ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു കൊണ്ടോട്ടി: ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പുതുതലമുറക്ക് ഇടപെടാന്‍ അവസരമൊരുക്കി കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ജീവൻരക്ഷ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. താലൂക്ക് തല ദുരന്ത നിവാരണ സേന ആഭിമുഖ്യത്തിലായിരുന്നു പരിശീലന ക്ലാസ്. പ്രമുഖ ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ. പി. ആബിദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ആബിദിന്റെ നേതൃത്വത്തിലായിരുന്നു പ്രായോഗിക പരിശീലനം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 100 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. തുടര്‍ഘട്ടങ്ങളില്‍ രാജ്യ സുരക്ഷ, പൗരബോധം, ജല സുരക്ഷ, ഫസ്റ്റ് ഫയര്‍ ഫൈറ്റിങ്, അപകട പ്രതികരണ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. നഴ്‌സിങ് അസിസ്റ്റന്റ് മുഹമ്മദലി, ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ് അധ്യക്ഷത വഹിച്ചു. ടി.ഡി.ആര്‍.എഫ് ജില്ല കോ-ഓഡിനേറ്റര്‍ ഉമറലി ശിഹാബ്, മൊയ്തീന്‍ കുട്ടി കല്ലറ, ഷഫീഖ്, അജ്മല്‍, ഡോ. ജി. ലക്ഷ്മി, പ്രവീണ്‍ രാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.