ഉത്സവത്തിന് കൊടിയേറി

പുളിക്കല്‍: വലിയപറമ്പ് പാലപ്പറമ്പ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി . ക്ഷേത്രം പ്രസിഡന്‍റ്​ എം.വി.എ. ദാമോദരന്‍, സെക്രട്ടറി കൃഷ്ണദാസ്, ഭാഗ്യചന്ദ്രന്‍, രാമനാഥന്‍, വിജയന്‍, വത്സരാജന്‍, ശശീന്ദ്രന്‍, സോമനാഥന്‍, സുനി, സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊടിയേറ്റ്​ നിര്‍വഹിച്ചത്. ഏപ്രില്‍ ഒന്നിന് താലപ്പൊലി നടക്കും. വിശേഷാല്‍ പൂജകളും എഴുന്നള്ളിപ്പും മഞ്ഞത്താലപ്പൊലി, കളമെഴുത്ത്, അരിത്താലപ്പൊലി, ഗുരുതി തര്‍പ്പണം, കുട്ടി കൂട്ടല്‍ എന്നിവയുൾപ്പെടെയുള്ള വിവിധ പരിപാടികള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.