ലോക ക്ഷയരോഗ ദിനം ആചരിച്ചു

കീഴുപറമ്പ്: ലോക ക്ഷയരോഗ ദിനത്തോട് അനുബന്ധിച്ച് കീഴുപറമ്പ് പഞ്ചായത്തും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയും അറിയാണിപൊറ്റ അംഗൻവാടിയിൽ ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഉദ്‌ഘാടനം നിർവഹിച്ചു. ഡോ. ഫെമിന ബോധവത്​കരണ ക്ലാസ് നൽകി. സൗജന്യ നേത്ര പരിശോധനയും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഡോ. ജിതുൻ, ഡോ. ടെന്നിസൺ, പി.ആർ.ഒ അബിൻ, ഉമ്മച്ചകുട്ടി, ഗിരിജ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.