മലപ്പുറം: സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുരഭിമാനം വെടിയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും പാണക്കാട് സന്ദർശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രി മോദിയുടെ രീതിയാണ്. സിൽവർ ലൈൻ പദ്ധതിയിൽ അനുഭാവപൂർവ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ, റെയിൽവേ മന്ത്രിയോട് സംസാരിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഒരുറപ്പും പ്രധാനമന്ത്രി മുന്നോട്ട് വെക്കാത്തപ്പോൾ പദ്ധതി സങ്കീർണമാണെന്നും തിടുക്കം കാട്ടരുതെന്നും റെയിൽവേ മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കുകയും ചെയ്തു. ഒരുലക്ഷം കോടിക്ക് മുകളിൽ പദ്ധതിക്ക് ചെലവാകുമെന്നും സാങ്കേതിക, പരിസ്ഥിതി പ്രശ്നങ്ങൾ മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള ബി.ജെ.പി പ്രതിനിധി സംഘം നേരത്തേ റെയിൽവേ മന്ത്രിയെ സന്ദർശിച്ച് ആശങ്ക അറിയിച്ചിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.