കെ. സുരേന്ദ്രൻ പാണക്കാട് സന്ദർശിച്ചു

മലപ്പുറം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ . ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമാണ് അദ്ദേഹം എത്തിയത്. സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ രവി തേലത്ത്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മേഖല അധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.ആർ. രശ്മിൽ നാഥ്, ബി. രതീഷ്, മലപ്പുറം മണ്ഡലം പ്രസിഡന്‍റ്​ രാജേഷ് കോഡൂർ, മഠത്തിൽ രവി തുടങ്ങിയവർ സംബന്ധിച്ചു. photo: mpg bjp panakad ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പാണക്കാട് സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.