കവിത ദിനവും വനദിനവും ആചരിച്ചു

പൂക്കോട്ടുംപാടം: ലയൺസ് ക്ലബ് അന്താരാഷ്ട്ര കവിത ദിനവും വന ദിനവും ആചരിച്ചു. അമരമ്പലം പഞ്ചായത്തിലെ പ്രദേശിക കവികളായ എൻ.എൻ. സുരേന്ദ്രൻ, ജി. ശ്രീനി, രാജേഷ് അമരമ്പലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് അൻവർ തെക്കോടൻ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തി. തുടർന്ന് കവിയരങ്ങും അരങ്ങേറി. സെക്രട്ടറി എ.വി. അനിൽ പ്രസാദ്, ട്രഷറർ മുഹമ്മദ് നാസർ, എ.വി. അജയ് പ്രസാദ്, പി.ജി. സന്തോഷ്‌, രാധാകൃഷ്ണൻ, അരുൺ കുമാർ, രാജേഷ്, നിസാർ ബാബു, മനു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm3 അന്താരാഷ്ട്ര കവിത ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് യുവ കവി രാജേഷ് അമരമ്പലത്തിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.