പ്രതിഭകളെ അനുമോദിച്ചു

എടക്കര: വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ കൊന്നമണ്ണ ഗവ. യു.പി സ്കൂളില്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഐ.എസ്.ആര്‍.ഒ ചിത്രരചന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ. ആദിത്യ, യു.എസ്.എസ് പരീക്ഷയില്‍ വിജയം കൈവരിച്ച വി. ഹരിദേവ്, ആര്യനന്ദ, വിദ്യാരംഗം കലാസാഹിത്യ വേദി, ഉപജില്ലതല മത്സരങ്ങളില്‍ അഭിനയത്തില്‍ ഒന്നാം സ്ഥാനം നേടിയ പി. സാന്ദ്ര, ശാസത്രരംഗം പ്രവർത്തിപരിചയത്തില്‍ മൂന്നാം സ്ഥാനം നേടിയ ആന്‍മരിയ, വിദ്യാലയത്തിലെ എല്‍.എസ്.എസ് ജേതാക്കള്‍, വിവിധ കായിക മത്സരങ്ങളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ എന്നിവരെയാണ് അനുമോദിച്ചത്. പ്രധാനാധ്യാപിക സീന, എം.ടി.എ പ്രസിഡന്‍റ് ധന്യ വിനോദ്, എസ്.എം.സി അംഗങ്ങളായ സാനി ബിജു, അസൈനാര്‍, ചന്ദ്ര ഭാസ്കരന്‍, സീനിയര്‍ അസിസ്റ്റന്‍റ് ദീപ്തി മാരത്ത്, സ്റ്റാഫ് സെക്രട്ടറി സൂസന്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.