സി.കെ.സി.ടി സംസ്ഥാന സമ്മേളനത്തിന് തുടക്കം

തേഞ്ഞിപ്പലം: കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന സമ്മേളനത്തിന് കാലിക്കറ്റ് സർവകലാശാലയിൽ തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഡോ. അലവി ബിൻ മുഹമ്മദ് പതാക ഉയർത്തി. മീഡിയവൺ മാനേജിങ്​ എഡിറ്റർ സി. ദാവൂദ്, സർവകലാശാല ചരിത്ര വിഭാഗം പ്രഫസർ ഡോ. കെ.എസ്. മാധവൻ എന്നിവർ പ്രഭാഷണം നടത്തി. ഡോ. ഫാത്തിമ ജസീന അധ്യക്ഷത വഹിച്ചു. അജ്നാസ് വാഫി, ഡോ. സൈനുൽ ആബിദ്, പി.എം. സലാഹുദ്ദീൻ, ഡോ. അബ്ദുൽ ജലീൽ ഒതായി, ഡോ. കെ.കെ. അഷ്​റഫ്​, ഷഹദ് ബിൻ അലി തുടങ്ങിയവർ സംസാരിച്ചു. ജഹ്ഫർ ഓടക്കൽ സ്വാഗതവും അബ്ദുൽ ഹകീം നന്ദിയും പറഞ്ഞു. ഔദ്യോഗിക ഉദ്‌ഘാടനം ശനിയാഴ്ച ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.