അന്തർ സർവകലാശാല ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിന്​ തുടക്കം

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല ഫ്ലഡ്​ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, അത്​ലറ്റിക്സ് അസോ. സംസ്ഥാന പ്രസിഡന്‍റ്​ ഡോ. അൻവർ അമീൻ ചേലാട്ട് എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ്​ അംഗങ്ങളായ യൂജിൻ മൊറേലി, കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാൽ, സെനറ്റ്​ അംഗം വിനോദ് എൻ. നീക്കാമ്പുറത്ത്, കായികവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. ദിനു, അസി. ഡയറക്ടർ ഡോ. കെ. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു. പടം.MT VLKN 6 കാലിക്കറ്റ് സർവകലാശാലയിൽ അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഹാൻഡ്​ബാൾ ചാമ്പ്യൻഷിപ് ഉദ്‌ഘാടനം ചെയ്ത ശേഷം കായികമന്ത്രി വി. അബ്ദുറഹ്‌മാൻ സല്യൂട്ട് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.