കുന്നംകുളം: നഗരസഭയുടെ വജ്രജൂബിലി തിളക്കത്തില്‍ നഗര വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജലസുരക്ഷ - സമ്പൂർണ ശുദ്ധജല ലഭ്യതക്കും മുന്‍തൂക്കം നല്‍കിയുള്ള ബജറ്റ് വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ അവതരിപ്പിച്ചു. 76,92,39,108 രൂപ വരവും 69,59, 11,666 രൂപ പ്രതീക്ഷിത ചെലവും 7,40,27,442 രൂപ മിച്ചവുമുള്ളതാണ് ബജറ്റ്. നാല് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് മൂന്ന് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കുന്നംകുളം പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ഹെറിറ്റേജ് ടൂറിസം സർക്യൂട്ട് മുസാവരി ബംഗ്ലാവ് കേന്ദ്രമാക്കി ആരംഭിക്കും. മുനിമടകൾ, കലശമല, കിളിപ്പാടം, എക്കോ പോയന്റുകൾ, വലിയങ്ങാടി, അക്ഷര രത്ന പ്രകാശിനി പ്രസ്, ഗ്രീൻ പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിന് അതിവേഗ ഫയല്‍ ഇടനാഴി നഗരസഭയില്‍ നടപ്പിലാക്കും. നഗരത്തില്‍ തണലിടങ്ങള്‍ തയാറാക്കുകയും മിയോവാക്കി മാതൃകയില്‍ പച്ചത്തുരുത്തുകള്‍ നിർമിക്കുകയും ചെയ്യും. ഇ.കെ. നായനാര്‍ സ്മാരക ബസ് ടെര്‍മിനലിനോട് ചേര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ പൊതുപരിപാടികള്‍ക്ക് ഓപൺ സ്റ്റേജ് സ്ഥാപിക്കും. ജലാശയങ്ങളുടെ സംരക്ഷണത്തിനായി രണ്ടു കോടി രൂപ വകയിരുത്തി. കുറുക്കന്‍പാറ ക്വാറിയെയും ചാട്ടുകുളത്തെയും ഉപയോഗപ്പെടുത്തി 17.5 കോടി രൂപ ചെലവില്‍ സമൃദ്ധി കുടിവെള്ള പദ്ധതി നടപ്പിലാക്കും. വാട്ടര്‍ അതോറിറ്റിയുടെ നിലവിലുള്ള നഗരസഭ പ്രദേശത്തെ 31.4 കിലോമീറ്റര്‍ പഴകിയ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഏഴ് കോടിയുടെ പദ്ധതിക്ക് തുടക്കമിടും. സമ്പൂർണ കിണർ റീച്ചാർജിങ്ങിന് 50 ലക്ഷം, ഊര്‍ജ്ജിത കുന്നംകുളം എന്നപേരില്‍ സോളാര്‍ പാനലുകള്‍ക്ക് രണ്ട് കോടി, ഗ്രീന്‍ ടെക് ഫെസിലിറ്റി സെന്റര്‍ എന്നപേരില്‍ ഗ്രീന്‍ പാര്‍ക്കില്‍ സഹായകേന്ദ്രത്തിന് 10 ലക്ഷം, കുറുക്കന്‍ പാറയിലെ കുഴിച്ചുമൂടിയ പഴയ മാലിന്യങ്ങള്‍ പൂര്‍ണമായും പുറത്തെടുത്ത് സംസ്കരിക്കാൻ ലോകബാങ്ക് സഹായത്തോടെ ബയോമൈനിങ്ങിന് രണ്ടു കോടി, മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ദ്രവ മാലിന്യ സംസ്കരണത്തിലൂന്നിയുള്ള നല്ല വീട് -നല്ല നഗരം 2.0 പദ്ധതിക്ക് അഞ്ചു കോടി. കുന്നംകുളത്ത് മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ഇലക്ട്രിക് ചാര്‍ജ് സ്റ്റേഷന് പുറമേ അഞ്ച് കേന്ദ്രങ്ങള്‍ കൂടി കെ.എസ്.ഇ.ബി സഹായത്തോടെ സ്ഥാപിക്കും. അസാപ്പിന്റെ നേതൃത്വത്തിലുള്ള സ്കില്‍ െഡവലപ്‌മെന്റ് പാര്‍ക്കില്‍ കുന്നംകുളം ബിസിനസ് സ്കൂള്‍ ആരംഭിക്കും. നഗരത്തില്‍ സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിക്കും. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബജറ്റ് സംബന്ധിച്ച ചർച്ച ശനിയാഴ്ച രാവിലെ 10ന് കൗൺസിൽ ഹാളിൽ നടക്കും. കഴിഞ്ഞ വർഷത്തെ ബജറ്റിൽ അരി, വെളിച്ചെണ്ണ ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത് പാഴ്വാക്കായതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ബി.ജെ.പി ബജറ്റ് അവതരണ യോഗത്തിൽ അരി, വെളിച്ചെണ്ണ കിറ്റുകളുമായെത്തി പ്രതിഷേധിച്ചു. ----------- tcckkm 1 കുന്നംകുളം നഗരസഭയിൽ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ ബജറ്റ് അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.