കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു മഞ്ചേരി: ഇരുമ്പുഴി സ്കൂൾപടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം. കാർ യാത്രക്കാരായ കൊല്ലം ഓച്ചിറ സ്വദേശി മൂശാരിശ്ശേരി വീട്ടിൽ മുഹമ്മദ് ഹനീഫ (70), ആലപ്പുഴ പള്ളിക്കൽ സ്വദേശി വല്ലറ്റിൽ വീട്ടിൽ അമ്മാർ (21), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടം വീട്ടിൽ മുഹമ്മദ് ബിലാൽ (19), തിരുവനന്തപുരം പൂന്തുറ സ്വദേശി ബൈത്തുന്നൂർ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തേക്ക് എം.സാൻഡുമായി പോവുകയായിരുന്ന ലോറിയും കൊല്ലം ഓച്ചിറയിൽനിന്ന് മഞ്ചേരിയിലേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. അഗ്നിരക്ഷ സേന എത്തി മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറിയുടെ ടയർ ജാമായതിനാൽ ലോറി റോഡിൽനിന്ന് മാറ്റാൻ സാധിച്ചില്ല. ഒടുവിൽ ലോറിയിലെ എം.സാൻഡ് തട്ടിയതിന് ശേഷം ക്രെയിൻ ഉപയോഗിച്ച് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് മലപ്പുറം റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മഞ്ചേരി പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. me car accident : ഇരുമ്പുഴി സ്കൂൾപടിയിൽ അപകടത്തിൽ തകർന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.