സിസ്റ്റർ ഷാൻറി മറിയയെ ആദരിച്ചു

നിലമ്പൂർ: ലഹരിക്ക് അടിമപ്പെട്ട കുട്ടികളെയും മുതിർന്നവരെയും സൗജന്യ ചികിത്സ നൽകി ജീവിതത്തിലേക്ക് കൈ പിടിച്ച് തിരികെ നടത്തുന്ന ഡോക്ടർ സിസ്റ്റർ ഷാൻറി മറിയയെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള നിലമ്പൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലും ലഹരിക്ക് അടിമയായ മറ്റു ആളുകളെയും അതിൽ നിന്നും മോചിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ് ഡോ. ഷാന്റി മറിയ. ചൈൽഡ് പ്രൊട്ടക്റ്റ് ടീം ജോയന്‍റ് സെക്രട്ടറി ഷാജിന, രക്ഷാധികാരി ഡോ. അശ്വതി ഗോപിനാഥ് എന്നിവർ പൊന്നാട അണിയിച്ചു. മൻസൂർ നിലമ്പൂർ, ഫാദർ ജോജി എന്നിവർ മെമന്‍റോ നൽകി. ജനമൈത്രി എക്സൈസ് സിവിൽ ഓഫിസർ സാജിദ്, വിജയകുമാർ, സൈറബാനു, മുജീബ് റഹ്‌മാൻ എടക്കര, മിഷാൽ നിലമ്പൂർ എന്നിവർ സംബന്ധിച്ചു. Nilambur photo-2-Sister Santy Mariyam ഡോ. സിസ്റ്റർ ഷാൻറി മറിയയെ ചൈൽഡ് പ്രൊട്ടക്ട്​ ടീം കേരള ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.