മഞ്ചേരി: കച്ചേരിപ്പടി ഇന്ദിര ഗാന്ധി ബസ് ടെർമിനലിൽ ഓപൺ ജിം സ്ഥാപിക്കാൻ കൗൺസിൽ തീരുമാനം. ഇതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. നഗരത്തിൽ വ്യായാമത്തിനെത്തുന്നവരുടെ ഏറെക്കാലത്തെ ആവശ്യമാണിത്. നിരാലംബരായ സ്ത്രീകളെയും കൂടെയുള്ള 12 വയസ്സ് വരെയുള്ള കുട്ടികളെയും രാത്രി സുരക്ഷിതമായി താമസിപ്പിക്കൽ ലക്ഷ്യമിട്ട് ആരംഭിച്ച 'എന്‍റെ കൂട്' പദ്ധതിക്ക് സീതി ഹാജി ബസ് സ്റ്റാൻഡിനടുത്ത് സ്ഥലം കണ്ടെത്തും. ഷെൽട്ടർ ഹോമും ഇവിടെ സ്ഥാപിക്കും. ഇതിനായി പരമാവധി 2.5 കോടി രൂപ എൻ.യു.എൽ.എം പദ്ധതിയിൽനിന്ന് അനുവദിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. യോഗത്തിൽ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.