വഴിക്കടവിൽ കേര ഗ്രാമം പദ്ധതിക്ക്​ തുടക്കമായി

വഴിക്കടവിൽ കേരഗ്രാമം പദ്ധതിക്ക്​ തുടക്കം പത്ത്​ തെങ്ങ്​ മുതലുള്ളവർക്ക്​ പ്രയോജനം ലഭിക്കും നിലമ്പൂർ: നാളികേര കൃഷി വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക്​ വഴിക്കടവ്​ പഞ്ചായത്തിൽ തുടക്കമായി. 75 ലക്ഷം രൂപയാണ്​ പദ്ധതിക്കായി ചെലവഴിക്കുക. സർക്കാർ ഫണ്ടിന് പുറമെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് 24.5 ലക്ഷവും വകയിരുത്തിയിട്ടുണ്ട്​. പത്ത് തെങ്ങ്​ മുതൽ അഞ്ച് ഏക്കർ വരെയുള്ള കർഷകർക്ക് പദ്ധതിയുടെ ആനുകൂല‍്യം ലഭിക്കും. തെങ്ങ് ഒന്നിന് അഞ്ച്​ രൂപ പ്രകാരം ഇൻഷുറൻസ് തുക അടച്ച് മൂന്ന് വർഷം നീളുന്ന പദ്ധതിയിൽ അംഗമാവാം. പഞ്ചായത്തിലെ 250 ഹെക്ടർ വരുന്ന സ്ഥലത്തെ 2500ഓളം കേര കർഷകർക്ക് പദ്ധതി പ്രയോജനപ്പെടും. തടം തുറക്കൽ, മുറിച്ചു മാറ്റൽ, തൈ നടീൽ, ഇടവിളകൾ, തെങ്ങുകയറ്റ യന്ത്രം, പമ്പ് സെറ്റ്, കിണർ നിർമാണം, ജൈവവള നിർമാണ യൂനിറ്റ്, തെങ്ങിൻ തൈ നഴ്സറി തുടങ്ങിയവക്ക്​ 50 ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത അളവിലുള്ള ജൈവനിർമാണ യൂനിറ്റിന് 10,000 രൂപ ലഭിക്കും. 30 സെന്‍റ് സ്ഥലമുള്ള തെങ്ങ്​ കർഷകന് പമ്പ് സെറ്റ്, കിണർ നിർമാണം, സൂക്ഷ്മ ജലസേചനം എന്നിവക്കും 10,000 രൂപ വീതം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ 191 തെങ്ങുകയറ്റ യന്ത്രങ്ങളും 183 പമ്പ് സെറ്റുകളും വിതരണം ചെയ്തു. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി അധ‍്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ എമി പോൾ പദ്ധതി വിശദീകരിച്ചു. സബ്സിഡി വിതരണം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പാത്തുമ ഇസ്മായിൽ നിർവഹിച്ചു. പമ്പ് സെറ്റ് ആനുകൂല‍്യ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി ജോസഫ് കണ്ടത്തിൽ നിർവഹിച്ചു. ആനുകൂല‍്യ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഏലക്കാടൻ നിർവഹിച്ചു. സിന്ധു രാജൻ, ഹഫ്സത്ത് പുളിക്കൽ, ജയ് മോൾ വർഗീസ്, പി.കെ. അബ്ദുൽ കരീം, കൃഷി ഓഫിസർ ഡോ. കെ. നിസാർ, എം.ടി. അലി, സി.യു. ഏലിയാസ്, മച്ചിങ്ങൽ കുഞ്ഞുമുഹമ്മദ്, അബ്ബാസ് കിഴക്കേകര എന്നിവർ സംസാരിച്ചു. വി.പി. മൊയ്തീൻകുട്ടി സ്വാഗതവും കെ.യു. ജയപ്രകാശൻ നന്ദിയും പറഞ്ഞു. സി.സി. സുനിൽ, ജോബി തോമസ് എന്നിവർ നേതൃത്വം നൽകി. Niambur photo-1 Vkd - kera gramam- വഴിക്കടവ് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.