വില്ലേജ് തല ജനകീയ സമിതികള്‍ക്ക് കുന്നംകുളത്ത് തുടക്കം കുന്നംകുളം: മണ്ഡലത്തിലെ വില്ലേജ് തല ജനകീയ സമിതികളുടെ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എൽ.എ നിർവഹിച്ചു. കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ്, അഞ്ഞൂര്‍, കുന്നംകുളം, കാണിപ്പയ്യൂര്‍ വില്ലേജുകളിലെ ജനകീയ സമിതികളാണ് ആരംഭിച്ചത്. ഭൂസംരക്ഷണ കാര്യത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് വില്ലേജ് തല ജനകീയ വികസന സമിതികള്‍ രൂപവത്കരിച്ചത്. നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷൻ സോമശേഖരന്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഭൂരേഖ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.