കുന്നംകുളം: മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വിഭാഗങ്ങളുടെ പ്രവൃത്തികള്‍ നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ അവലോകനം നടത്തി. പൊതുമരാമത്ത് റോഡ്സ്, ബില്‍ഡിങ്സ്, ബ്രിഡ്ജസ്, മെയിന്റനന്‍സ്, കെ.ആർ.എഫ്.ബി, കെ.എസ്.ടി.പി വിഭാഗങ്ങളുടെ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതിയും പ്രശ്നങ്ങളും ചർച്ച ചെയ്തു. യോഗത്തിൽ എ.സി. മൊയ്തീന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.ഐ. രാജേന്ദ്രന്‍, അഡ്വ. കെ. രാമകൃഷ്ണന്‍, മീന സാജന്‍, ചിത്ര വിനോബാജി, ഇ.എസ്. രേഷ്മ, ടി.ആര്‍. ഷോബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നോഡല്‍ ഓഫിസര്‍ പൊതുമരാമത്ത് വിഭാഗം എസ്.ഇ. ശ്രീമാല, റോഡ്സ് എ.ഇ.ഇ സെബാസ്റ്റ്യന്‍, ബില്‍ഡിംഗ്സ് എ.ഇ.ഇ ബിന്ദു പരമേഷ്, കെ.ആർ.എഫ്.ബി എ.ഇ.ഇ സജിത്ത്, വാട്ടര്‍ അതോറിറ്റി എ.ഇ.ഇ വാസുദേവന്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.