പുന്നയൂർ പഞ്ചായത്തിന്​ സ്ത്രീ-ബാലജന സൗഹൃദ ബജറ്റ്

പുന്നയൂർ പഞ്ചായത്തിന്​ സ്ത്രീ-ബാലജന സൗഹൃദ ബജറ്റ് പുന്നയൂർ: പഞ്ചായത്തിൽ മുഴുവൻ ജനങ്ങളുടേയും ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകി സമസ്ത മേഖലകളുടേയും സുസ്ഥിര വികസനം മുൻനിർത്തി സ്ത്രീ-ബാലജന സൗഹൃദ ബജറ്റ് വൈസ് പ്രസിഡന്റ് സലീന നാസർ അവതരിപ്പിച്ചു. 33.21 കോടി രൂപ വരവും 32.78 കോടി ചെലവും 42.72 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യരംഗം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ രംഗം കൂടുതൽ ശാസ്ത്രീയമാക്കൽ, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം, മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രവൃത്തികൾക്കായുള്ള വകയിരുത്തലുകൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു കോടി കുടിവെള്ളത്തിനും 2.20 കോടി കൃഷിക്കും മൃഗസംരക്ഷണത്തിനും നീക്കിവെച്ചിട്ടുണ്ട്. പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അംഗങ്ങൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു. സെക്രട്ടറി ഷിബു കൊമ്മേരി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.