എയ്ഡ്‌സ് നിർമാര്‍ജന പദ്ധതിക്ക്​ തുടക്കം

മലപ്പുറം: 2025ഓടെ സംസ്ഥാനത്ത് എയ്ഡ്‌സ്‌ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഐ.എം.എ മലപ്പുറം ജില്ല ഘടകവും നടപ്പാക്കുന്ന എയ്ഡ്‌സ് നിർമാര്‍ജന പദ്ധതിക്ക് തുടക്കമായി. ഐ.എം.എ ഉത്തര മേഖല ജോയന്‍റ് സെക്രട്ടറി ഡോ. പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ല കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.കെ. അശോക വത്സല അധ്യക്ഷത വഹിച്ചു. സംസ്ഥാന എച്ച്.ഐ.വി -എയ്ഡ്‌സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രവീണ്‍ ജി. പൈ മുഖ്യാതിഥിയായിരുന്നു. ഡോ. ജോജു പോംസണ്‍, ഡോ. സി. ഷുബിന്‍, ഡോ. മുഹമ്മദ് ബേസില്‍, ഡോ. പ്രശാന്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. പി. സജ്ജീവ്കുമാര്‍, ഡോ. എ.പി. മുഹമ്മദ് ഹസന്‍, ഡോ. കെ. പരീത്, ഡോ. വി.യു. സീതി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.