അയല്‍പക്ക യുവ പാര്‍ലമെൻറ് നാളെ മുതൽ മലപ്പുറത്ത്

അയല്‍പക്ക യുവ പാര്‍ലമൻെറ് നാളെ മുതൽ മലപ്പുറത്ത് മലപ്പുറം: നെഹ്‌റു യുവകേന്ദ്രയും കൈറ്റ്‌സ് ഫൗണ്ടേഷനും സംയുക്തമായി മാർച്ച് 19, 20 തീയതികളില്‍ മലപ്പുറത്ത് ജില്ലതല അയല്‍പക്ക യുവ പാര്‍ലമൻെറ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിക്കും. രണ്ടുദിവസം നീളുന്ന പരിപാടിയില്‍ സ്ത്രീ ശാക്തീകരണം, സംരംഭകത്വം, ലഹരി വിരുദ്ധത, ലിംഗ സമത്വം, ഭിന്നലൈംഗികത, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, വികസനത്തില്‍ യുവാക്കളുടെ നേതൃപരമായ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല യൂത്ത് ഓഫിസര്‍ ഡി. ഉണ്ണികൃഷ്ണന്‍, യൂത്ത് കോഓഡിനേറ്റര്‍ കെ. ദേവാനന്ദ്, ടി. ജീന, അസ്മാബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.