ഉപഭോക്‌തൃ ദിനം ആചരിച്ചു തൃശൂർ: സംസ്ഥാന ഉപഭോക്തൃ ഏകോപന സമിതിയുടെ ഉപഭോക്തൃ കൺവെൻഷനും ലോക ഉപഭോക്തൃ ദിനാചരണവും നടത്തി. എറണാകുളം ഉപഭോക്തൃ കമീഷൻ അംഗം വൈക്കം വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കമീഷൻ മുൻ ആക്ടിങ് പ്രസിഡന്‍റ് ഡോ. കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന പ്രസിഡന്‍റ് കെ.സി. കാർത്തികേയൻ, ജില്ല ചെയർമാൻ ജയിംസ് മുട്ടിക്കൽ, അഡ്വ. എ.ഡി. ബെന്നി, അനു സുനിൽകുമാർ, കാജൽ സലിം, കെ.ജെ. വാസുദേവൻ, ഡോ. അനൂപ് ഫ്രാൻസിസ്, അഡ്വ. സിബിൻ വർഗീസ്, ജോണി ഇഞ്ചക്കുണ്ട്, ബോണിഫസ്, തോമസ് ആമ്പക്കാടൻ, ടി.എൽ. ശ്രീവിദ്യ, മുരുകൻ വെട്ടിയട്ടിൽ, ലിസി പീറ്റർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. ---------- tr convension ഫോട്ടോ : ലോക ഉപഭോക്തൃ ദിന കൺവെൻഷനിൽ ഉപഭോക്തൃ ഏകോപന സമിതി തൃശൂർ ജില്ല ചെയർമാൻ ജയിംസ് മുട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.