എരുമപ്പെട്ടി: കൊച്ചിൻ ദേവസ്വം ബോഡിന്‍റെ കീഴിലുള്ള നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ തോൽപാവകൂത്തിന് കോടിയേറി. കൂനത്തറ ലക്ഷ്മണ പുലവരുടെ നേതൃത്വത്തിലാണ് കൂത്ത്. ക്ഷേത്രം കീഴേക്കാവിലുള്ള കൂത്തുമാടത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് വക ഏഴുദിവസവും കുട്ടഞ്ചേരി, മുരിങ്ങത്തേരി, നെല്ലുവായ് എന്നീ ദേശങ്ങൾ ഓരോ ദിവസവും ബാക്കി ദിവസങ്ങളിൽ ഭക്തരുടെ വഴിപാടായുമാണ് കൂത്ത് നടക്കുക. കൂത്തുനടക്കുന്ന ദിവസങ്ങളിൽ കിഴെക്കാവിൽ കലംകരിക്കൽ പ്രധാന ചടങ്ങാണ്. അവസാന ദിവസം താലപ്പൊലിയോടെ തോൽപ്പാവക്കൂത്തിന് സമാപനമാകും. TCT ERMPT 1 പടം : നെല്ലുവായ് മുല്ലക്കൽ ഭഗവതി ക്ഷേത്രം കീഴേക്കാവിൽ നടക്കുന്ന തോൽപാവ കൂത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.