വലിയ വാഹനങ്ങള്‍ നിയന്ത്രിക്കണം

ഗുരുവായൂര്‍: കോട്ടപ്പടി അങ്ങാടിയിലെ ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങള്‍ അനിയന്ത്രിതമായി കടന്നു പോകുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയാണ് വാഹനങ്ങള്‍ പോകുന്നത്. പല തവണ പരാതിപ്പെട്ടിട്ടും പൊലീസും അധികൃതരും നിസ്സംഗത പുലര്‍ത്തുകയാണെന്ന് ആരോപിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ആന്‍റോ തോമസ് അധ്യക്ഷ വഹിച്ചു. നജീബ്, ടി.എ. ഷാജി, വര്‍ഗീസ് ചീരന്‍, സാബു ചൊവല്ലൂര്‍, ബഷീര്‍ ഹാജി, എന്‍. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.