പ്രഫഷനൽ നാടക സംഘങ്ങൾക്ക്​ സംഗീത നാടക അക്കാദമി ധനസഹായം

തൃശൂർ: കേരള സംഗീത നാടക അക്കാദമി പ്രഫഷനല്‍ നാടക സംഘങ്ങള്‍ക്ക് രണ്ട്​ കോടി രൂപ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക്​ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 50 നാടക സംഘങ്ങൾക്ക്​ പദ്ധതിയുടെ ഭാഗമായി നാലുലക്ഷം രൂപ വീതമാണ്​ നൽകുക. പ്രഫഷനല്‍ നാടക സംഘങ്ങള്‍ക്കായി ഇത്രയും വലിയ പദ്ധതി ആദ്യമാണെന്ന് അക്കാദമി സെക്രട്ടറി കെ. ജനാര്‍ദനന്‍ പറഞ്ഞു. താല്‍പര്യമുള്ള നാടക സംഘങ്ങൾ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാടകത്തിന്‍റെ അഞ്ച്​ കോപ്പിയും അനുബന്ധ രേഖകളും സഹിതം ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കണ്ട വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂര്‍-20. ഫോണ്‍ 0487 2332134, 2332548.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.