പാടൂർ: അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിന്‍റെ 43ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കരിയർ ആൻഡ് മോട്ടിവേഷൻ ക്ലാസ് നടത്തി. എഴുത്തുകാരനും ഹ്രസ്വ ചലച്ചിത്ര നിർമാതാവുമായ ബാപ്പു വലപ്പാട് നേതൃത്വം നൽകി. തന്‍റെ കൃതികളായ നിലാവും നിഴലും, സ്നേഹ സന്ദേശം, കുഞ്ഞാമിന, സാക്ഷി, സുകൃതം എന്നിവ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയും ചെയ്തു. പ്രിൻസിൽ സജ്ന ഹുസൈൻ, പ്രധാനാധ്യാപിക ഇ.എസ്. ബീന, പി.ടി.എ പ്രസിഡന്റ് എ.എസ്.എം അൽതാഫ് തങ്ങൾ, വൈസ് പ്രസിഡന്‍റ് ടി.ഡി. ദിനേശ്, സിജി കോഓഡിനേറ്റർ നിസാം അഹ്മദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്സിൻ നന്ദി പറഞ്ഞു ഫോട്ടോ: പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് ബാപ്പു വലപ്പാട് നൽകിയ കൃതികൾ സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു TCT Pvt 1 career and motivation class
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.