കേച്ചേരി ജങ്ഷൻ വികസനം: കുരുക്കഴിക്കാൻ മന്ത്രിതല യോഗം കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥലം സന്ദർശിക്കും കുന്നംകുളം: മഴുവഞ്ചേരി മുതൽ ചൂണ്ടൽവരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സംസ്ഥാനപാത വീതി കൂട്ടുകയും കേച്ചേരി ജങ്ഷന്‍ വികസനം യാഥാർഥ്യമാക്കുകയും വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. റിയാസിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെ ഭാഗത്തിന്‍റെയും കേച്ചേരി ജങ്ഷന്‍റെയും വികസനവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ എ.സി. മൊയ്തീന്‍, മുരളി പെരുനെല്ലി എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. ഡയറക്ടര്‍ അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിച്ച് റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങളും സാധ്യതകളും പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നൽകാൻ കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടറോട് യോഗത്തിൽ മന്ത്രി നിർദേശിച്ചു. ജങ്ഷൻ വികസനം സംബന്ധിച്ച യോഗം കെ.എസ്.ടി.പി-കെ.ആർ.എഫ്.ബി തലത്തിൽ നടത്താനും തീരുമാനിച്ചു. കിഫ്ബി സി.ഇ ഒ കെ.എം. എബ്രഹാം യോഗത്തിൽ സന്നിഹിതനായിരുന്നു. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആർ. ജ്യോതിലാല്‍ ഐ.എ.എസ്, കെ.ആർ.എഫ്.ബി സി.ഇ.ഒ സീറാം സാംബശിവറാവു ഐ.എ.എസ്, പൊതുമരാമത്ത് റോഡ്സ് ചീഫ് എൻജിനീയര്‍ അജിത് രാമചന്ദ്രന്‍, കെ.ആർ.എഫ്.ബി ഡെപ്യൂട്ടി സി.ഇ.ഒ കവിത, എക്സിക്യൂട്ടിവ് എൻജിനീയർ സജീവ്, എക്സിക്യൂട്ടിവ് എൻജിനീയർ മനീഷ, അസി എക്സിക്യൂട്ടിവ് എൻജിനീയർ സജിത്, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ റിയാദ്, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.