കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്തത്​ ചോദ്യം ചെയ്ത സഹപാഠിക്ക്​ കുത്തേറ്റു

ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്തത്​ ചോദ്യംചെയ്ത സഹപാഠിക്ക്​ കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസിന്‍റെ മകനുമായ ടെല്‍സനാണ്​ (19)​ കുത്തേറ്റത്. കാറളം നെടുമങ്ങാട് വീട്ടില്‍ ഷാഫിര്‍ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടില്‍ രാഹുല്‍ (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. വിദ്യാര്‍ഥിനി ബസിറങ്ങി കോളജിലേക്ക്​ നടക്കു​മ്പോൾ ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ അതുവഴി വന്ന മൂന്ന്​ സഹപാഠികൾ ഇടപെട്ടു. തര്‍ക്കത്തിനിടയില്‍ ഷാഫിര്‍ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത്​ ടെല്‍സനെ കുത്തുകയായിരുന്നു. വയറ്റിലും നെഞ്ചിലുമായി മൂന്ന്​ കുത്തേറ്റ ടെല്‍സനെ ഉടന്‍ ജനറല്‍ ആശുപത്രിയിലും പിന്നീട്​​ തൃശൂര്‍ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഒരു മുറിവ് ആഴത്തിലുള്ളതാണെന്ന്​ പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാൻ ശ്രമിക്കവേ മറ്റൊരു വാഹനവുമായി ഇടിച്ച്​ അപകടത്തിൽപെടുകയും തുടർന്ന്​ നാട്ടുകാര്‍ പിടികൂടുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഷാഫിറിന്‍റെ കൈയിന്​ മുറിവേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്​ ഷാഫിറെന്ന്​ പൊലീസ്​ പറഞ്ഞു. ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരന്‍, എസ്‌.ഐ വി. ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ​ അറസ്റ്റ്​ ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ..................... tcg ijk ij police arrest അറസ്റ്റിലായ ഷാഫിര്‍, രാഹുല്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ ക്രൂരത; കൂസലില്ലാതെ പ്രതികള്‍ ഇരിങ്ങാലക്കുട: പ്രതികൾ കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്യാൻ കാരണം പ്രണയം നിരസിച്ചതെന്ന്​ സൂചന​. പ്ലസ് ടുവിന്​ പഠിക്കുമ്പോഴാണ്​ പ്രതി ഷാഫിര്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി താൽപര്യം കാട്ടിയിരുന്നില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു മുതിരാന്‍ കാരണമെന്ന്​ കരുതുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒരു കൂസലുമില്ലാതെയാണ്​ പെരുമാറിയത്. എല്ലാ തയാറെടുപ്പുകളും നടത്തിയാണ് ഇവര്‍ വന്നത്. കൈയില്‍ കത്തി കരുതിയതും ഇതിന്റെ സൂചനകളാണ്. രാവിലെ എട്ടര മുതല്‍ ഇവര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി ഇടിച്ച്​ അപകടത്തില്‍പ്പെട്ടപ്പോഴും നാട്ടുകാര്‍ പിടികൂടുമ്പോഴും പൊലീസ് കസ്റ്റഡിലെടുക്കുമ്പോഴും ഒരു പരിഭ്രമവും ഇവര്‍ക്കുണ്ടായിരുന്നില്ല. പൊലീസിനെതിരെ ഇവര്‍ തട്ടിക്കയറുകയും ചെയ്​തു. ആലുവയില്‍ ലോട്ടറിക്കച്ചവടം നടത്തിവരുകയാണ് ഇരുവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.