അധ്യാപകർക്ക്​ യാത്രയയപ്പ്

എടവണ്ണപ്പാറ: ചീക്കോട് കെ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ വിരമിക്കുന്ന പ്രധാനാധ്യാപിക പി.കെ. സഫിയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സി. അബ്ദുല്‍ഹമീദ്, അധ്യാപകരായ ബേബി വർഗീസ്, ടി.കെ. ആമിന, എം.കെ. മുഹമ്മദ് കുട്ടി എന്നിവർക്ക് സ്കൂൾ പി.ടി.എ യാത്രയയപ്പ് നൽകി. ചടങ്ങ്​ ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ അസീസ് വാവൂർ അധ്യക്ഷത വഹിച്ചു. മെമ്പർ ടി.കെ. സുലൈമാൻ, പ്രിൻസിപ്പൽ കെ. മുനീർ, കെ. ബീരാൻ ഹാജി, കെ. ഇമ്പിച്ചിമോതി, കെ. മുഹമ്മദ്, വി.കെ. വിജയൻ, കെ.പി. രവീന്ദ്രൻ, എം. കമ്മുക്കുട്ടി, വി.പി. മുഹമ്മദ്, സി. മുരളി, സിദ്ദീഖ് പൊന്നാട്, അബ്ദു റഊഫ്, നിരീഷ്, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. me upaharam ചീക്കോട് കെ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ വിരമിക്കുന്ന പ്രധാനാധ്യാപിക പി.കെ. സഫിയക്ക് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉപഹാരം നൽകുന്നു ബഡ്‌സ് സ്‌കൂളിൽ നിയമനം പുളിക്കല്‍: ഗ്രാമപഞ്ചായത്ത്​ ബഡ്‌സ് സ്‌കൂളിൽ സ്‌പെഷല്‍ ടീച്ചര്‍, ഗ്രാജ്വേറ്റ് ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 23ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0483 2790059.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.