ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സമ്മേളനം ഇന്ന്​ മുതൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ്​ പ്രഥമ അധ്യക്ഷനും സസ്യോദ്യാന സ്ഥാപകനുമായ ഡോ. ബി.കെ. നായരുടെ സ്​മരണയിൽ ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റിയുടെ അഖിലേന്ത്യ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. ഫേണ്‍ സൊസൈറ്റിയുടെ അഖിലേന്ത്യ സമ്മേളനത്തിന് ആദ്യമായാണ് കേരളം വേദിയാകുന്നത്. ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രഫ. പി.വി. മധുസൂദനന്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാവിലെ 9.30 ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ അഖിലേന്ത്യ സമ്മേളനവും അന്താരാഷ്ട്ര സിമ്പോസിയവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ദേശീയ ജൈവവൈവിധ്യ അതോറിറ്റി സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍ മുഖ്യാതിഥിയാകും. പന്നല്‍ സസ്യങ്ങളുടെ ഗവേഷണ പഠനങ്ങളുടെ പ്രാധാന്യം മുന്‍നിര്‍ത്തി ആ്​ വിഭാഗങ്ങളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. 25 വയസ്സിനും 35 വയസ്സിനും താഴെയുള്ള യുവ ഗവേഷകര്‍ക്കായി ഫ്യൂച്ചര്‍ സയന്റിഫിക് അവാര്‍ഡും യങ്ങ് ടെറിഡോളജിസ്റ്റ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലിഫോര്‍ണിയ, ജപ്പാന്‍, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി ഡോ. സന്തോഷ് നമ്പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.