പെരിന്തൽമണ്ണ: സാംസ്കാരിക രംഗം കൂടുതൽ കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ടുപോവുകയാണ് ഈ ഘട്ടത്തിൽ ചെയ്യാനുള്ളതെന്നും മുൻമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പാലോളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണ ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പാലക്കീഴ് പുരസ്കാരം ഹരിത എസ്. ബാബുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയമാൻ വി. ശശികുമാർ അധ്യക്ഷത വഹിച്ചു. വി.പി. വാസുദേവൻ പാലക്കീഴ് അനുസ്മരണ പ്രഭാഷണം നടത്തി. പാലക്കീഴ് രചിച്ച 'ദേവകിനരിക്കാട്ടിരി നവോത്ഥാന നായിക' കൃതിയുടെ രണ്ടാം പതിപ്പ് പാലോളി മുഹമ്മദ് കുട്ടി ഗിരിജ ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. എ.കെ.ജി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. ഗീത നമ്പ്യാർ, വിദ്യാരംഗം പത്രാധിപർ ടി.കെ.എ. ഷാഫി, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ, പി.പി. വാസുദേവൻ, ഇ. രാജേഷ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി വേണു പാലൂർ, പുരസ്കാര ജേതാവ് ഹരിത എസ്. ബാബു, പാലക്കീഴിന്റെ സഹധർമിണി പി.എം. സാവിത്രി എന്നിവർ സംസാരിച്ചു. സി. വാസുദേവൻ സ്വാഗതവും കെ. മൊയ്തുട്ടി നന്ദിയും പറഞ്ഞു. പത്മലത മോഹൻ, അശോക് കുമാർ പെരുവ, പി.വി. ദേവിക, ടി. സ്മിത എന്നിവർ വിവിധ കലാവിഷ്കാരങ്ങൾ നടത്തി. പടം : mc pmna 6 palakkezh anusmaranam പ്രഥമ പാലക്കീഴ് കവിത പുരസ്ക്കാരം പാലോളി മുഹമ്മദ് കുട്ടി ഹരിത എസ്. ബാബുവിന് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.